മനുഷ്യരെ സംബന്ധിച്ചിടത്തോളം വലുത് ജീവനാണെങ്കിലും പണത്തിനും മറ്റും വിലകൊടുക്കുകയാണ് ഇപ്പോഴത്തെ രീതി. എന്നാൽ പണം അസൂയ, സ്നേഹം, വിദ്വേഷം, എന്നിവയ്ക്കായി നിരവധി താരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കഥ പലർക്കും അറിയില്ല .അത്തരത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട ബോളിവുഡ് താരങ്ങളെക്കുറിച്ചറിയാം.
ഗുൽഷൻ കുമാർ
ടി -സീരീസ് എന്ന സംഗീത കമ്പനിയുടെ നിർമാതായിരുന്നു ഗുൽഷൻ കുമാർ. 1997 ആഗസ്റ്റ് 12 ന് മുംബൈയിലെ അന്ധേരി പടിഞ്ഞാറൻ നഗരമായ ജീത് നഗറിലെ ജീതേശ്വർ മഹാദേവ മന്ദിറിനു സമീപത്തുവെച്ച് ഗുൽഷൻ കുമാറിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ട് പേരായിരുന്നു കൊലയ്ക്ക് പിന്നിൽ . മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടെങ്കിലും ഗുൽഷൻ കുമാർ രക്ഷപെടാൻ ശ്രമിച്ചു അപ്പോഴേക്കുംഅവർ 15 ലധികം വെടിയുണ്ടകൾ അയാളുടെ ശരീരത്തിൽ പതിച്ചിരുന്നു.
ബ്രിജ് സദാനാ
ബ്രിജ് സദാനാ വളരെ പ്രശസ്തനായ നിർമ്മാതാവും സംവിധായകനുമാണ്. കമല സദാനായുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. കമല സദാനായുടെ അച്ഛൻ തന്റെ സഹോദരിമാരെയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കമല സദാനായുടെ ഇരുപതാം ജന്മദിനത്തിലായിരുന്നു ഈ സംഭവം
ലൈല ഖാൻ
ലൈല ഖാൻ പാകിസ്ഥാനിൽ ജനിച്ച ബോളിവുഡ് നടിയാണ്. വഫായ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു . ലൈലയുടെ രണ്ടാനച്ഛൻ പർവേസ് തക്കാണ് ഇവരെ കൊലപ്പെടുത്തിയത്.
പ്രിയ രാജ്വാഞ്ച്
ഹാന്സ്റ്റാ സെക്മിലും ഹീർ രഞ്ജജയിലും അഭിനയിച്ച പ്രിയ രാജ്വാഞ്ച് 2000 ൽ സംവിധായകൻ ചേതൻ ആനന്ദിന്റെ ജൂഹു റൂയിയ പാർക്ക് ബംഗ്ലാവിലെ ബാത്ത്റൂമിൽ വെച്ച് കൊല്ലപ്പെട്ടു.
മീനാക്ഷി ഥാപ്പ
മീനാക്ഷി ഥാപ്പ ഒരു നേപ്പാളി നടിയാണ് . 404 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നടിയിൽ നിന്ന് 28,000 ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേർ മീനാക്ഷിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴുത്ത് ഞെരിച്ചായിരുന്നു ഇവർ മീനാക്ഷിയെ കൊലപ്പെടുത്തിയത്.
Post Your Comments