CinemaKollywoodMollywoodMovie GossipsNEWSNostalgiaWOODs

വീട്ടുകാരെ ധിക്കരിച്ച് മതം മാറ്റവും വിവാഹവും, പരാജമായ ജീവിതത്തില്‍ നിന്നും വീണ്ടും സിനിമയിലേക്ക്; നടി ഐശ്വര്യയുടെ ജീവിതം

തെന്നിന്ത്യന്‍ താര റാണിയായി വിലസിയ താരമാണ് ഐശ്വര്യ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ നടി ഇപ്പോള്‍ അമ്മ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വിക്രമിന്റെ നായികയായി എത്തിയ ലക്ഷി ഇപ്പോള്‍ വിക്രം ചിത്രത്തില്‍ അമ്മായി അമ്മ വേഷത്തില്‍ എത്തുന്നത് വലിയ ചര്‍ച്ചയായി. സാമി 2 വിലാണ് ഐശ്വര്യ അമ്മായി അമ്മ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ തെന്നിന്ത്യയിലെ ഈ താര റാണിയുടെ ജീവിതം അത്ര സുഖകര മായിരുന്നില്ല. ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യ മലയാളത്തില്‍ മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ ഒരാള്‍ ആണ്. പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

ഐശ്വര്യയുടെ ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം

മലയാളം, തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. കലാകുടുംബത്തില്‍ നിന്നും എത്തിയ ഐശ്വര്യയുടെ ജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

തെന്നിന്ത്യയില്‍ തിളങ്ങി നിന്ന സമയത്ത് തന്നെ പ്രണയവും വിവാഹവും ഐശ്വര്യയെ വാര്‍ത്തകളില്‍ നിറച്ചു. തന്റെ പ്രണയം സഫലമാകുന്നതിനായി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു കൊണ്ട് മതം മാറാന്‍ പോലും താരം തയ്യാറായി. എന്നാല്‍ ആ പ്രണയ ദാമ്പത്യം പരാജയമായിരുന്നു.

ഭര്‍ത്താവ് തന്‍വീറുയുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു. കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികിലേയ്ക്ക് താരം തിരിച്ചെത്തി. മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് ജീവിക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുവാനും വീണ്ടും അഭിനയത്തില്‍ സജീവമായി.

 

നായികയില്‍ നിന്നും അമ്മ റോളുകളിലെയ്ക്ക് കാലത്തിന്റെ മാറ്റം അനുസരിച്ച് മാറിസഞ്ചരിച്ചു. ഇടക്കാലത്ത് സിനിമയില്‍ നിന്നും അകന്നു നിന്ന താരം വീണ്ടും തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ വീണ്ടും അമ്മ വേഷങ്ങളിലൂടെ തമിഴകത്ത് തിരക്കുള്ള താരമായി മാറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button