ബോളിവുഡിലെ രണ്ടു വലിയ ശത്രുക്കളാണ് സോനം കപൂറും, ഐശ്വര്യയും. ഇരുവരും അകല്‍ച്ചയിലായതിന്റെ തുടക്കം ഐശ്വര്യയെ സോനം ആന്റി എന്ന് വിളിച്ചു തുടങ്ങിടത്തു നിന്നാണ് ഇവരുടെ അകല്‍ച്ച ആരമ്ഭിക്കുന്നത്. ഇപ്പോഴിതാ പിണക്കം എല്ലാം മറന്നു സോനം ഐശ്വര്യയെ തന്റെ വിവാഹത്തിനു ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സോനം തന്റെ വിവാഹത്തിന് ഐശ്വര്യയെ ഫോണിലൂടെ നേരിട്ട് ക്ഷണിച്ചു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മെയ് എട്ടിനാണ് സോനത്തിന്റെ വിവാഹം. വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തി ആഘോഷങ്ങള്‍ അനില്‍ കപൂറിന്റെ വസതിയില്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ വ്യവസായി ആനന്ദ് ആഹൂജയെയാണ് സോനം വിവാഹം ചെയ്യുന്നത്.
Post Your Comments