
ബോളിവുഡ് കാത്തിരുന്ന മറ്റൊരു താരവിവാഹം ഇതാ എത്തിക്കഴിഞ്ഞു. നടി സോനവും ഡല്‍ഹിയില്‍ ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാകുന്നത് മെയ് എട്ടിനാണ്. താരത്തിന്റെ വിവാഹ ആഘോഷങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. കല്യാണത്തിനു മുന്നോടിയായുള്ള മെഹന്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. അനില്‍ കപൂറിന്റെ സഹോദരനും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്ജുന്, സംവിധായകന് കരണ്‍ ജോഹര്‍, എന്നീ പ്രമുഖരും മെഹന്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു.
Post Your Comments