
അവതാരകയും നടിയുമായ പേളി മാണി തന്റെ ഇഷ്ടതാരത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഇന്ത്യന്‍ യുവത്വത്തിനു ഹരമായ ക്രിക്കറ്റ് താരം വിരാട് കോലിയാണ് പേളിയുടെയും ഇഷ്ടതാരം. എന്നാല്‍ വിരാടിന്റെ ആ തീരുമാനം തന്നെ തകര്‍ത്തു കളഞ്ഞുവെന്നും പേളി വെളിപ്പെടുത്തുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”വിരാട് കോലി എന്റെ ഫോണിന്റെ സ്‌ക്രീന്‍ സേവര്‍ ആയിരുന്നു. എനിക്ക് അദ്ദേഹത്തിനോട് ഭയങ്കര ക്രഷ് ആണ്. എനിക്ക് മാത്രമല്ല എന്റെ കൂട്ടുകാര്‍ക്കും അങ്ങനെ തന്നെ. അതിനിടയില്‍ വിരാട് കോലി അനുഷ്കയെ കല്ല്യാണം കഴിച്ചത് ഞങ്ങളുടെയെല്ലാം ഹൃദയം തകര്‍ത്തു കളഞ്ഞു.
കോലിയോട് ആകര്‍ഷണം തോന്നാന്‍ ഒരുപാട് കാരണമുണ്ട്. അന്ന് കോലി കളിയില്‍ തോറ്റപ്പോള്‍ അനുഷ്‌കയെ പലരും കുറ്റം പറഞ്ഞു. ആ സമയത്ത് കോലി വിമര്‍ശകര്‍ക്കെതിരേ പരസ്യമായി രംഗത്ത് വന്നു. ജീവിതത്തില്‍ വിജയികളായി ലക്ഷ്യബോധത്തോടെ നില്‍ക്കുന്ന സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന്മാര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നും വേണ്ടെന്നു കരുതി ജീവിക്കുന്ന പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് എളുപ്പവുമായിരിക്കും. കോലിയും അനുഷ്‌കയും വ്യത്യസ്തരാകുന്നത് അവിടെയാണ്.”
Post Your Comments