GeneralNEWS

ദേശീയ പുരസ്കാര വിവാദത്തില്‍ സംവിധായകന്‍ രാജസേനന്‍റെ നിലപാട് ഇതാണ്

ദേശീയ അവാര്‍ഡ്ദാന ചടങ്ങ് വിവാദത്തിനെതിരെ സംവിധായകന്‍ രാജസേനന്‍ രംഗത്ത്. ഇതിനോടകം നിരവധി പ്രമുഖര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു രംഗത്ത് വന്നുകഴിഞ്ഞു. ചില കലാകാരന്മാർ അവാർഡ് ബഹിഷ്കരിച്ചപ്പോൾ രാജ്യത്തിന്റേയും മലയാളികളുടേയും അഭിമാനമായ ദാസേട്ടനും സംവിധായകൻ ജയരാജും അവാർഡ് സ്വീകരിച്ചതിലൂടെ മലയാളികളുടെ മാനം കാക്കുകയാണ് ചെയ്തതെന്നു രാജസേനൻ വ്യക്തമാക്കി. പുരസ്കാരം വേണ്ടെന്ന് വയ്ക്കുന്നതിനു പിന്നില്‍ ചില രാഷ്ട്രീയമായ മുതലെടുപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരന്മാരെ സംബന്ധിച്ച് പുരസ്‌കാരം നിഷേധിച്ചത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button