BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ഇന്ത്യന്‍ നായ്ക്കള്‍ എന്ന് അധിക്ഷേപിച്ചു; വിമാനത്താവളത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഗായകന്‍

വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഗായകന്‍ അദ്‌നാന്‍ സമി. കുവൈറ്റ് വിമാനത്താവളത്തിലെ ജോലിക്കാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച്‌ പരിഹസിച്ചതായി ഗായകന്റെ ആരോപണം

കുവൈറ്റില്‍ ഒരു സംഗീത ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു ബ്രിട്ടണില്‍ ജനിച്ച പാകിസ്താന്‍ വംശജനായ സമി. അവിടെ വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കുവെറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമി ട്വീറ്റില്‍ ടാഗ് ചെയ്തു. സുഷമ സ്വരാജിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജു സമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് ഈയടുത്താണ്. മാനുഷിക പരിഗണന കണക്കിലെടുത്ത് തനിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന അപേക്ഷയുമായി സമി ആഭ്യന്തര മന്ത്രാലയത്തെ സമി സമീപിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button