![](/movie/wp-content/uploads/2018/05/y-1.jpg)
തൃഷയും നയന്‍സും തമ്മിലുള്ള കലഹത്തെക്കുറിച്ച് കോളിവുഡ് സിനിമാ കോളങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍സ് എത്തിയതോടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തൃഷയുടെ താരപരിവേഷത്തിനു മങ്ങലേറ്റു എന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപെട്ട പ്രശ്നങ്ങളാണ് ഇവര്‍ക്കിടയില്‍ പോര് സൃഷ്ടിച്ചതെന്ന് പല തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃഷയെ പോലെ തമിഴ് സിനിമാലോകത്ത് നയന്‍താരയുടെ വളര്‍ച്ചയും വളരെ പെട്ടന്നായിരുന്നു. കോളിവുഡ് സിനിമാ ലോകത്ത് മുന്‍നിര നായിക പദവിയിലേക്കുള്ള നയന്‍സിന്‍റെ വളര്‍ച്ച മറ്റു പല നടിമാര്‍ക്കും അവസരം കുറയുന്നതിന് കാരണമായി. നയന്‍സിന്‍റെ വരവോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന തൃഷയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയിരുന്നു.
തങ്ങള്‍ക്കിടയിലെ സൗഹൃദം നഷ്ടപ്പെട്ടതിനെക്കുറിച്ച് തൃഷ തന്നെ പ്രതികരിക്കുകയാണ്.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തൃഷ മനസ്സ് തുറന്നത്.
“തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ കൂടുതലും മാധ്യമ സൃഷ്ടിയാണെന്നാണ് തൃഷ പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ജോലിസംബന്ധമായ പ്രശ്നങ്ങള്‍ അല്ല ഉണ്ടായിരുന്നതെന്നും തൃഷ വ്യക്തമാക്കുന്നു. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ മാത്രമായിരുന്നുവെന്നും തൃഷ പറയുന്നു. ഞങ്ങള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ മൂലം സംസാരിക്കാതെ ഇരുന്നുവെന്നുള്ളത് സത്യമാണ് പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും നല്ലത് വരണമെന്ന് ആഗ്രഹിച്ചവരാണ് ഞങ്ങള്‍ തൃഷ വ്യക്തമാക്കുന്നു.”
Post Your Comments