സിനിമ നിരവധി അന്ധ വിശ്വാസങ്ങളുടെ ഇടമാണ്. പ്രത്യേകിച്ചും വിജയ പരാജയങ്ങളെ അത് ബാധിക്കും. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന നടനെയും നടിയെയും സ്വീകരിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറാവില്ല. അത്തരം ഒരു പേടി പല നടീനടന്മാര്‍ക്കുമുണ്ട്. സിനിമയില്‍ എത്തി കഴിഞ്ഞു പല ഭാഷകളിലായി അഭിനയിച്ചിട്ടും കരിയര്‍ ഹിറ്റ് ഒന്നുമില്ലാതെ ഒന്‍പതു വര്‍ഷങ്ങള്‍ നടന്ന നടനാണ് വിക്രം.
തെന്നിന്ത്യയിലെ സൂപ്പര്‍ ഹീറോയായി മാറിയ വിക്രം നിരവധി മലയാള ചലച്ചിത്രങ്ങളില്‍ സഹതാരമായിരുന്നു. സൈന്യം, ധ്രുവം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍. എന്നാല്‍ തന്റെ കരിയറില്‍ വിക്രമിന്റെ ആദ്യ വിജയം സേതുവെന്ന ചിത്രമാണ്. സഹ താരത്തില്‍ നിന്നും നായകനടനിലേയ്ക്ക് വിക്രമിനെ മാറ്റിയതിനു പിന്നില്‍ സേതും സംവിധായകന്‍ ബാലയുമാണ്.
രാശിയില്ലാതെ അലഞ്ഞു മടുത്ത് സിനിമ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഈ നടന് രക്ഷയായത് നടന്‍ അജിത്തിന്റെ ഒരു തീരുമാനമാണ്, ബാലുമഹേന്ദ്രയുടെ അസിസ്റ്റന്റ് ബാല ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അക്കാലത്ത് യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ അജിത്തിനെയായിരുന്നു ബാല നായകന്‍ ആക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ അജിത്ത് കാണിച്ച താത്പര്യമില്ലായ്മ വിക്രമിന്റെ ജീവിതം മാറ്റിമറിച്ചു.
അജിത്തിന് പകരം വിക്രം നായകനായി. മുടി വെട്ടി … നഖം നീട്ടി … തടി കുറച്ചു… ത്യാഗങ്ങള്‍ സഹിച്ച്… കഷ്ട്ടപാടുകള്‍ വഹിച്ച്… വിക്രം ബാലയുടെ ആദ്യ ചിത്രമായ സേതു പൂര്‍ത്തിയാക്കി . പക്ഷേ, അവിടെയും ഭാഗ്യം വിക്രമിനെ തേടി എത്തിയില്ല. ഒന്നര വര്‍ഷക്കാലം ആരും തിരിഞ്ഞു നോക്കാനില്ലാതെ പൊടിപിടിച്ചു മൂലയില്‍ കിടക്കേണ്ടി വന്നു … മൂന്നാംകിട മാര്‍ക്കറ്റുപോലുമില്ലാത്ത വിക്രമിന്‍റെയും നവാഗത സംവിധായകനായ ബാലയുടെയും ‘ സേതു ‘ എന്ന ചിത്രത്തിന് . ഒടുവില്‍ , ഒരു വാരം നൂണ്‍ഷോ കളിച്ചു കൊടുക്കാന്‍ മദ്രാസിലെ ചില തിയ്യേറ്ററുകള്‍ തയ്യാറായി .ഒരു വാരത്തിനു 6 തിയേറ്ററുകള്‍ക്ക് കൊടുത്ത ചിത്രം 160 തിയേറ്ററുകളില്‍ 30വാരം തകര്‍ത്തോടികൊണ്ടായിരുന്നു തമിഴ് സിനിമയുടെ ചരിത്രത്തില്‍ ബാല എന്ന സംവിധായകനും വിക്രം നടനും പകരക്കാരില്ലാത്ത നാമമായി മാറിയത്.
Post Your Comments