CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

ദ്വയാർത്ഥ പ്രയോഗങ്ങളാലും അശ്ലീലരംഗങ്ങളാലും സമ്പുഷ്ടം; പലരും സിനിമ കാണാന്‍ എത്തിയത് മുഖം മറച്ച്!!

യുവ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മസാല നിറച്ച ചിത്രങ്ങള്‍ എത്തിക്കുന്ന രീതി തുടരുകയാണ് തമിഴ് സിനിമ. ഗൗതം കാർത്തിക് നായകനായി എത്തിയ പുതിയ സിനിമ ഇരുട്ട് അറയിൽ മുരട്ടു കുത്ത് കുടുംബവുമായി എത്തി കാണാന്‍ കൊള്ളാത്ത ചിത്രം എന്ന വിമര്‍ശനം കേള്‍ക്കുകയാണ്. ദ്വയാർത്ഥ പ്രയോഗങ്ങളാലും അശ്ലീലരംഗങ്ങളാലും സമ്പുഷ്ടമായ ഈ ചിത്രം കാണാന്‍ പലരും എത്തിയത് മുഖം മറച്ചാണ്. കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് കുടുംബത്തിന് കാണാൻ കൊള്ളാത്ത സിനിമയെന്നാണ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ്. എന്നാൽ യുവാക്കൾ ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് നിർ‍മാതാവ് പറയുന്നു.

സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയിൽ മുരട്ടു കുത്ത് അഡൽറ്റ് കോമഡി വിഭാഗത്തിൽപ്പെടുന്നു. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാർത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഡൽറ്റ് കോമഡി, സെക്സ്- ഹൊറർ സിനിമ എന്നാണ് സംവിധായകനും നിർമാതാവുമൊക്കെ തങ്ങളുടെ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button