തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ വീട്ടില്‍ ബോബ് ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരന് പി. ഭുവനേശ്വരനെ പൊലീസ് പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭുവനേശ്വരന്‍ പോലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് തന്നെ അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ സഹായകമായത് ഫോണ്‍ നമ്പര്‍ ആയിരുന്നു. അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക് നേരെയും ബോംബ് ഭീഷണി മുഴക്കിയിരുന്ന പി ഭുവനേശ്വര്‍ പിടിയിലായി.
ചെന്നൈയിലെ കില്‍പൗക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികിത്സയിലാണ് ഭുവനേശ്വര്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ ബോംബുവെച്ചെന്ന് വ്യാജ സന്ദേശം നല്‍കിയതിന് 2013ലും ഇയാളെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments