തെന്നിന്ത്യന്‍ നടന്‍ ആര്യയുടെ എങ്കെ വീട്ടു മാപ്പിളൈ എന്ന ഷോ വധുവിനെ കണ്ടെത്താതെ അവസാനിച്ചതിന് പിന്നാലെ വിമര്‍ശങ്ങളും വിവാദങ്ങളും ഉയരുകയാണ്. എന്നാല്‍ നടി തൃഷയുമായി താരം വിവാഹിതനാകുന്നുവെന്നു പ്രചരണം.
തെന്നിന്ത്യയിലെ സൂപ്പര്‍ നായിക തൃഷയുടെ 35-ാം ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒരിക്കല്‍ വിവാഹ നിശ്ചയം കഴിഞ്ഞ തൃഷയുടെ വിവാഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതയായി തുടരുന്ന താരം ഉടന്‍ വിവാഹിതയാകുമെന്നു സൂചനകളുണ്ട്. അതിനിടയിലാണ് ആര്യയുമായുള്ള വിവാഹ ഗോസിപ്പ് പ്രചരിക്കുന്നത്. അതിനു കാരണം തൃഷയ്ക്ക് ലഭിച്ച ഒരു ജന്മദിന ആശംസയാണ്.
തൃഷയ്ക്ക് ആശംസകളുമായെത്തിയവരുടെ കൂട്ടത്തില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത് നടന്‍ ആര്യയുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ്. എന്തായാലും ഈ കമന്റിന് ഇരു താരങ്ങളും പ്രതികരിച്ചിട്ടുണ്ട്. തനിക്ക് ചിരിച്ച് മതിയാകുന്നില്ലെന്ന് തൃഷ പറയുമ്പോള്‍. തൃഷയുടെ പ്രശസ്ത പാട്ടായ ‘ കല്യാണം താന്‍ കട്ടികിട്ട്’ ഓര്‍മിപ്പിക്കുകയാണ് ആര്യ ചെയ്തത്.
Kalyanamthaan Kattikittu Odipolamaa
Illa Odipoi Kalyaanamthaan Kattikalama ???? https://t.co/q8NhF9BnRg— Arya (@arya_offl) May 4, 2018
Post Your Comments