
തെന്നിന്ത്യന്‍ താരം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നതായി വാര്‍ത്ത. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയ അരവിന്ദ് സ്വാമി മലയാളത്തില്‍ തന്റെ മൂന്നാമൂഴത്തില്‍ വിജയം പ്രതീക്ഷിച്ചാണ് എത്തുന്നത്. അതിനു കൂട്ടായി മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുമുണ്ട്.
സംഗീത് ശിവന്‍ സംവിധാനം ചെയ്ത ‘ഡാഡി ,ഭരതന്‍ ഒരുക്കിയ ‘ദേവരാഗം’ എന്നിവയാണ് അരവിന്ദ് സ്വാമിയുടെ മലയാളം ചിത്രങ്ങള്‍. ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മമ്മൂട്ടിയ്ക്കൊപ്പവും മൂന്നാം ഊഴമാണ് അരവിന്ദ് സ്വാമിയ്ക്ക്. ‘ദളപതി, പുതയല്‍’ എന്നീ രണ്ടു തമിഴ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത്.
വിവിധ ഭാഷകളില്‍ നിന്നായി എണ്‍പതോളം താരങ്ങള്‍ മാമാങ്കത്തില്‍ അഭിനയിക്കുന്നുണ്ട്. യോദ്ധാവായും, കര്‍ഷകനായും, സ്ത്രൈണഭാവുള്ള പുരുഷനായും മമ്മൂട്ടി നാലോളം ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. നാല് ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന മാമാങ്കത്തിന്‍റെ രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടിയോടൊപ്പം അരവിന്ദ് സ്വാമിയും എത്തുമെന്നാണ് സൂചന. നിലവില്‍ മണിരത്നം ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അരവിന്ദ് സ്വാമി.
ദ്വയാർത്ഥ പ്രയോഗങ്ങളാലും അശ്ലീലരംഗങ്ങളാലും സമ്പുഷ്ടം; പലരും സിനിമ കാണാന്‍ എത്തിയത് മുഖം മറച്ച്!!
Post Your Comments