CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

മാനസികമായി ആ രംഗത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല; പ്രശ്നങ്ങള്‍ വെളിപ്പെടുത്തി നടി ഐശ്വര്യ

ബാല താരം നായികയായി എത്തുന്നത് സിനിമയുടെ വളര്‍ച്ചാ വഴികളില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ മറ്റൊരു ട്രെന്‍റ് ആദ്യകാല നായികമായി ആ നായകന്മാരുടെ ചിത്രങ്ങളില്‍ അമ്മ വേഷത്തില്‍ എത്തുന്നതാണ്. തെന്നിന്ത്യയിലെ താര റാണിയായി നിന്നിരുന്ന നടിയാണ് ഐശ്വര്യ. അമ്മ ലക്ഷ്മിയ്ക്ക് പിന്നാലെ അഭിനയ ലോകത്തേയ്ക്ക് എത്തിയ ഐശ്വര്യ തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറി. എന്നാല്‍ ഇപ്പോള്‍ തന്റെ ആദ്യകാല നായകന്മാരുടെ ചിത്രങ്ങളില്‍ അമ്മ വേഷത്തില്‍ എത്തുകയാണ് താരം.

ഇടക്കാലത്ത് സിനിമയില്‍ അത്ര സജീവമായിരുന്നില്ല ഐശ്വര്യ. അതിനെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം നടന്‍ പാര്‍ത്ഥിപനുമായി വഴക്കുണ്ടാക്കിയ സംഭവം തുറന്നു പറയുന്നു. ഉള്ളെ വെളിയേ എന്ന ചിത്രത്തിന്റെ നടനും സംവിധായകനും പാര്‍ത്ഥിപന്‍ ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ  ഷൂട്ടിങ്ങിനിടയില്‍ താന്‍ പാര്‍ത്ഥിപനുമായി വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

അതിന്റെ കാരണം ഐശ്വര്യ വെളിപ്പെടുത്തുന്നത് ഇങ്ങനെ..”അദ്ദേഹം സാരി ഉടുത്തു തരുന്ന രംഗവുമായി ബന്ധപ്പെട്ടായിരുന്നു ആ വഴക്ക്. ജീവിതത്തിലും റ്റു പീസ് ധരിക്കുന്ന ആളായതിനാല്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ താന്‍ കടുംപിടുത്തം പിടിക്കാറില്ല. പക്ഷേ ആ സിനിമയിലെ ഒരു രംഗം ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആ ആശയത്തോട് യോജിക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല.

കൂടാതെ ആ ചിത്രത്തില്‍ മറ്റൊരു സീന്‍ കൂടിയുണ്ടായിരുന്നു. ഉടുത്തു തന്ന സാരി കൈക്കൂലി കിട്ടിയ പണം കൊണ്ടാണ് സാരി വാങ്ങിച്ചതെന്നറിയുമ്പോള്‍ അത് അഴിച്ച് കളയുന്ന രംഗം. ഈ രംഗത്തില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായിരുന്നില്ല. പിന്നീട് പാര്‍ത്ഥിപന്റെ ഭാര്യയായിരുന്ന സീത ഇതേക്കുറിച്ച് വിശദീകരിച്ചതിന് ശേഷമാണ് താരം അഭിനയിച്ചത്. മാനസികമായി ആ രംഗത്തോട് യോജിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടങ്ങോട്ട് സിനിമ സ്വീകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ ഇല്ലെന്ന് കൃത്യമായി ഉറപ്പിച്ചിരുന്നു. ഈയൊരനുഭവമാണ് ആ പാഠം പഠിപ്പിച്ചത്.” ഐശ്വര്യ തുറന്നു പറയുന്നു.

മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ നായികയായി എത്തിയ ഐശ്വര്യ തമിഴില്‍ വിക്രമിന്റെ നായികയായി തിളങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിക്രമിന്റെ പുതിയ ചിത്രമായ സാമി 2 വില്‍ അമ്മായി അമ്മ വേഷത്തില്‍ എത്തുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button