തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചില താരങ്ങൾ ബഹിഷ്‌കരിച്ചത് വൻ വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും സംഭവത്തെക്കുറിച്ച് പലരും ചർച്ച നടത്തുകയുണ്ടായി. എന്നാൽ ദേശീയ അവാര്‍ഡ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റും മാതൃഭൂമിയും നടത്തിയ ചർച്ച ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസും മാതൃഭൂമി ന്യൂസിലെ വേണുവുമാണ് പുലിവാല് പിടിച്ചിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയാള്‍ എന്ന് ചര്‍ച്ചയില്‍ വിശേഷിപ്പിച്ചതാണ് ജിമ്മിയെ കുരുക്കിലാക്കിയതെങ്കിൽ ബിജെപി മന്ത്രിമാരെ അധിക്ഷേപിച്ചതിനാണ് വേണു വിവാദത്തിലായിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്. ഡബ്ബിങ് ആര്‍ടിസ്റ്റും പുരസ്‌കാര ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഭാഗ്യലക്ഷമിയും തൊണ്ടിമുതലിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരും പങ്കെടുത്ത ചര്‍ച്ചയിലാണ് ജിമ്മി ജെയിംസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയാള്‍ എന്ന് വിളിച്ചത്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രപതിയെ അപമാനിച്ചതിലൂടെ ജിമ്മി മാധ്യമ സംസ്‌കാരം കാണിച്ച് തന്നിരിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്.
ബിജെപിയെയും സ്മൃതി ഇറാനിയെയുമായിരുന്നു മാതൃഭൂമിയിലെ വേണു കുറ്റം പറഞ്ഞത്. സീരിയല്‍ നടിയാണ് സ്മൃതി ഇറാനിയെന്നും അവരെ മന്ത്രിയാക്കിയ ബിജെപിയുടെ രാഷ്ട്രീയ ബോധം ഞങ്ങള്‍ക്കറിയാമെന്നുമായിരുന്നു വേണു പറഞ്ഞത്. സംവിധായകരായ മേജര്‍ രവി, ഡോ ബിജു, വിസി അഭിലാഷ്, ഭാഗ്യലക്ഷ്മി, ബിജെപിയുടെ ജെആര്‍ പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വേണുവിന്റെ പരിഹാസം. ഷൂട്ടിംഗില്‍ അഭിമാനമുയര്‍ത്തി ഇന്ത്യക്ക് ഒളിംപിക് മെഡല്‍ കൊണ്ടുവന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ വെടിവെക്കുന്നയാള്‍ എന്നും വേണു വിശേഷിപ്പിക്കുകയുണ്ടായി.
Post Your Comments