GeneralLatest NewsNEWS

പ്രതിഷേധം, ഒപ്പുവെക്കല്‍, ബഹിഷ്‌കരണം, പുരസ്‌കാര ദാന ചടങ്ങിന് മുമ്പ് നടന്നതിങ്ങനെ

കേന്ദ്ര ചലച്ചിത്ര അവാര്‍ഡ്, ഒരു പ്രാവശ്യം പോലും പെടാത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്യുന്നതായിരുന്നു പ്രതിഷേധത്തിന്റെ കാരണം. മലയാള സിനിമ ലോകത്ത് നിന്നും ഗായകന്‍ യേശുദായും സംവിധായകന്‍ ജയരാജും മാത്രമാണ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്.

നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നലെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അശോക സാക്ഷ്യം വഹിച്ചത്. ഇന്നലെ പുരസ്‌കാരവിതരണത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയാണ് 11 പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂ എന്ന വിവരം അവാര്‍ഡ് ജേതാക്കള്‍ അറിയുന്നത്. ഇതിനെതിരെ മലയാളീതാരങ്ങള്‍ അടക്കമുള്ള അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയച്ചു. ഇതോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രശ്‌നത്തില്‍ ഇടപെട്ടു. രാഷ്ട്രപതി ഓഫീസുമായി ബന്ധപ്പെട്ട ശേഷം ഉച്ചയോടെ വിവരം അറിയിക്കാമെന്ന് താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി. എന്നാല് പിന്നീട് മന്ത്രിയുടെ ഓഫീസില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല.

വ്യാഴാഴ്ച്ച രാവിലെ അവാര്‍ഡ് ജേതാക്കളെല്ലാം ഹോട്ടലിലെ ലോഞ്ചില്‍ ഒത്തുകൂടി. കാര്യങ്ങള്‍ അനിശ്ചിതമായി നീളുന്നതിനിടെ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനം തയ്യാറാക്കി. ഈ നിവേദനം രാഷ്ട്രപതിയുടെ ഓഫീസിനും വാര്‍ത്ത വിതരണ മന്ത്രാലയത്തിനും എത്തിച്ചു. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ട ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും നിവേദനത്തില്‍ ഒപ്പുവച്ചു.

തുടര്‍ന്ന് ഉച്ചക്ക് 12മണിയോടെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ താരങ്ങളെ കണ്ടു. സംഭവം സ്മൃതി ഇറാനിയുമായി ചര്‍ച്ച ചെയ്യാമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് അവാര്‍ഡ്ദാന ചടങ്ങിന് മിനിറ്റുകള്‍ മുമ്പാണ് ശേഖര്‍ കപൂര്‍ താരങ്ങളെ കാണാന്‍ എത്തുന്നത്. മുന്‍തീരുമാനത്തില്‍ നിന്നും മാറ്റമില്ലെന്നും അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കരുതെന്നും ശേഖര്‍കപൂറും ജൂറി അംഗങ്ങളും അവാര്‍ഡ് ജേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇതെ തുടര്‍ന്ന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ഹോട്ടല്‍ വിട്ട് ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങി.

 

shortlink

Related Articles

Post Your Comments


Back to top button