അവാര്‍ഡ് സ്വീകരിച്ചതില്‍ ക്ഷമ ചോദിച്ച് നിഖില്‍ എസ് പ്രവീണ്‍

ന്യൂഡല്‍ഹി•ദേശീയ അവാര്‍ഡ് സ്വീകരിച്ചതില്‍ ക്ഷമ ചോദിച്ച് മികച്ച ഛായാഗ്രഹകനുള്ള രജതകമലം നേടിയ നിഖില്‍ എസ് പ്രവീണ്‍. തുടക്കക്കാരന്‍ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ തനിക്ക് മുന്‍പില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ക്ഷമിക്കണമെന്നും നിഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കളെല്ലാം പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ ഗായകന്‍ യേശുദാസ്‌, ജയരാജ്, നിഖില്‍ എസ് പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. യേശുദാസും ജയരാജും രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം കൈപ്പറ്റിയപ്പോള്‍ നിഖിലിന് പുരസ്‌കാരം നല്‍കിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു.

പുരസ്‌കാരം വാങ്ങി പുറത്തിറങ്ങിയ നിഖില്‍ സ്വന്തം അമ്മയുടെ കയ്യില്‍ ആ പുരസ്കാരം കൊടുത്ത ശേഷം അമ്മയിൽ നിന്ന് പുരസ്കാരം വാങ്ങുന്ന ചിത്രവും നിഖിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാല്‍ കേന്ദ്ര മന്ത്രിയിൽ നിന്ന് വാങ്ങിയ ചിത്രം നിഖില്‍ പോസ്റ്റ്‌ ചെയ്തില്ല എന്നതും ശ്രദ്ധേയമായി.

Share
Leave a Comment