തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാർത്ത ആരാധകർ മുമ്പേ അറിഞ്ഞിരുന്നതാണ് . ഇരുവരും ഒരുമിച്ചു യാത്രകൾ നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുമുണ്ട്. അടുത്തിടെ അമേരിക്കയിലെ അവധി ആഘോഷ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.
അമേരിക്കയിലെ കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആയിരുന്നു അവ . ഏപ്രില്‍ 12 മുതല്‍ 22 വരെയായിരുന്നു ഫെസ്റ്റിവല്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് ചടങ്ങ് കാണാനെത്തിയത്. ലോകപ്രശസ്തരായ മ്യൂസിക് ബാന്‍ഡുകളാണ് ഫെസ്റ്റിവല്‍ മാറ്റ് കൂട്ടാനെത്തിയത്. ജനക്കൂട്ടത്തിനിടയില്‍ വിഘ്നേഷും നയന്‍താരയും എടുത്ത സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിഘ്നേഷിനെ കെട്ടിപ്പിടിച്ചാണ് നയന്‍സ് സെല്‍ഫിക്ക് പോസ് ചെയ്തത്.
എന്റെ താരത്തോടൊപ്പമുള്ള ചെറിയ യാത്ര മനോഹരമായിരുന്നുവെന്നും കോച്ചല്ല 2018 മികച്ച അനുഭവമായിരുന്നുവെന്നുമാണ് വിഘ്നേഷ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
Post Your Comments