മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവുമായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്ശന് സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം നൂറു കോടി മുതല്‍ മുടക്കില്‍ ചെയ്യുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തുടര്‍ന്നു ചിത്രത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. ഇതില്‍ ഏറ്റവും ഹിറ്റായത് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്ന വാര്‍ത്തയാണ്. എന്നാല്‍ ഇങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് സംവിധായകന് പ്രിയദര്ശന് പറയുന്നത്.
ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും മോഹന്‍ലാല്‍ ഒഴിയെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കുഞ്ഞാലിമരക്കാന്‍ നാലാമന്റെ കഥയാണ് പ്രിയദര്ശന് ഒരുക്കുന്നത്. തന്റെ സ്വപ്ന ചിത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി പ്രിയദര്ശന്
Post Your Comments