ആരാധകരുടെ പ്രിയ താരം ജാക്കി ചാന്റെ മകളുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. സ്വവര്ഗരതിയോട് പേടിയുള്ള മാതാപിതാക്കള്‍ കാരണം തനിക്ക് വീടില്ലാതായെന്നും, ഹോങ്കോങ്ങിലെ തെരുവിലാണ് താനിപ്പോള്‍ താമസിക്കുന്നതെന്നും പറഞ്ഞായിരുന്നു ഇറ്റ രംഗത്തെത്തിയത്. താന്‍ ഗേള്ഫ്രണ്ടിന് ഒപ്പം കഴിഞ്ഞ ഒരു മാസമായി തെരുവിലാണ് താമസിക്കുന്നതെന്നും പാലത്തിന് അടിയിലും മറ്റുമായിട്ടാണ് രാത്രി തള്ളി നീക്കുന്നതെന്നും ഇറ്റ പറയുന്നു. പൊലീസിലും ഹോസ്പിറ്റലിലും ഫുഡ് ബാങ്കിലും, എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുമെല്ലാം സഹായം അഭ്യര്‍ഥിച്ച് ഞങ്ങള്‍ ചെന്നു. എന്നാല്‍ ആര്‍ക്കും സഹായിക്കാന്‍ വയ്യെന്നും ജാക്കിച്ചാന്റെ മകള്‍ പറയുന്നു.
1990ലെ മിസ് ഏഷ്യയായ നടി എലൈന്‍ യി ലിയുമായി പ്രണയ ബന്ധത്തിലായിരുന്നു ജാക്കിച്ചാന്. എന്നാല്‍ ജാക്കിച്ചാനുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും, ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും എലൈന്‍ 1999ല്‍ വെളിപ്പെടുത്തുമ്പൊള് മാത്രമായിരുന്നു ലോകം ഇതിനെ കുറിച്ച് അറിയുന്നത്. എന്നാല്‍ ആ സമയത്ത് എലൈനുമായുള്ള ബന്ധം ജാക്കിച്ചാന് ഉപേക്ഷിച്ചിരുന്നു എങ്കിലും എല്ലാ മാസവും അമ്മയുടേയും മകളുടേയും ചിലവുകള്‍ക്കായി 70,000 ഡോളര്‍ ജാക്കിച്ചാന് നല്‍കിയിരുന്നു.
Post Your Comments