Latest NewsMollywood

ഊരും പേരും അറിയാത്ത സ്പോൺസർമാരുടെ മുന്നിൽ വിനീതവിധേയരായി അവാർഡുകൾ വാങ്ങുന്നവര്‍ക്ക് മറുപടിയുമായി ഹരീഷ് പേരടി

ദേശീയ അവാർഡ് വിതരണത്തിൽ പരിഷ്‌കരണം കൊണ്ടുവന്നതിന് എതിരെ പ്രതിഷേധവുമായി അവാർഡ് ജേതാക്കൾ രംഗത്തെത്തിയിരുന്നു. അവാർഡ് ലഭിച്ചവരിൽ 11 പേർക്ക് മാത്രമേ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് നൽകുകയുള്ളൂ എന്ന് കേന്ദ്രം അറിയിച്ചതിനെതുടർന്നായിരുന്നു ബാക്കിയുള്ള അവാർഡ് ജേതാക്കൾ പ്രതിഷേധിച്ചത്. പതിനൊന്നു പേരിൽ കേരളത്തിൽ നിന്നും ഗായകൻ യേശുദാസ് സംവിധായകൻ ജയരാജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരും അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ഫഹദ് ഫാസിലും പാർവതിയും മറ്റു താരങ്ങളും അവാർഡ് ദാനം ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും മലയാളത്തിലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. നടൻ ജോയ് മാത്യു ഈ സംഭവത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ അവാർഡ് ബഹിഷ്കരണത്തെ വിമർശിച്ചു സംസാരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഏകദേശം ഒരു 25 വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മയാണ് … ഒരു കോർപ്പറേഷൻ തലനാടക മൽസരത്തിൽ സമ്മാനം കിട്ടി.. പക്ഷെ സമ്മാനദാന ചടങ്ങിൽ പോകാൻ പറ്റിയില്ലാ…കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടക മുണ്ടായിരുന്നു … പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഒരു മുറിയിൽ വെച്ച് …സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരൻ … അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല… തരുന്ന വിക്ത്യയെക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ് …. ചാനൽ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സോപൺസർമാരുടെ മുന്നിൽ വിനീതവിധേയരായി അവാർഡുകൾ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓർത്താൽ നന്ന്…. ദാസേട്ടനോടപ്പം …. ജയരാജേട്ടനോടപ്പം…

shortlink

Related Articles

Post Your Comments


Back to top button