CinemaFilm ArticlesGeneralIndian CinemaKollywoodMollywoodNEWSWOODs

അന്ന് നായിക, ഇന്ന് അമ്മായിയമ്മ!! നായിക നടി ഐശ്വര്യയുടെ പുതിയ ജീവിതം ഇങ്ങനെ

ഒരുകാലത്ത് തെന്നിന്ത്യന്‍ നായികയായി തിളങ്ങിയ നടി ഐശ്വര്യയുടെ പുതിയമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ച. നരസിംഹം, പ്രജ, ബട്ടർഫ്ലൈ തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യ നായിക പദവിയില്‍ നിന്നും അമ്മ, അമ്മായിയമ്മ വേഷത്തില്‍ തമിഴകത്ത് തിളങ്ങുകയാണ്. വിക്രം ചിത്രം സാമി 2വിൽ താരത്തിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. 1992ല്‍ പുറത്തിറങ്ങിയ മീര എന്ന തമിഴ് ചിത്രത്തിൽ വിക്രത്തിന്റെ നായികയായിരുന്നു ഐശ്വര്യ.

എന്നാൽ ഈ വേഷങ്ങളിൽ അഭിനയിക്കുന്നത് സന്തോഷത്തോട് കൂടിയാണെന്ന് ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ.. ”ഞാന്‍ വിക്രമിന്റെ നായികയായിരുന്നു. ഇപ്പോള്‍ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. ഇതുകണ്ട് അവന്‍ തന്നെ ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞു. അവനുപോലും സഹിക്കുന്നില്ല.

തന്റെ അമ്മ (നടി ലക്ഷ്മി) രജനിസാറിന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രങ്ങളും അമ്മയ്ക്ക് നല്ല പേര് വാങ്ങികൊടുത്തു. അതുപോലെ തന്നെയാണ് ഞാന്‍ ഇത്തരം വേഷങ്ങളെ കാണുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കും. പ്രായം കൂടുന്തോറും പുരുഷന്മാര്‍ക്ക് സൗന്ദര്യം കൂടുന്നുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അത് പോലെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ. ”

shortlink

Related Articles

Post Your Comments


Back to top button