നാൽപ്പതു ലക്ഷം രൂപ വഞ്ചിച്ച കേസില്‍ ബോളിവുഡ് നടി സുര്‍വീന്‍ ചൗളയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ‘നീൽ ബാറ്റി സന്നതാ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സത്യപാൽ ഗുപ്ത നല്കിയ പരാതിലാണ് നടിയ്ക്കെതിരെ കേസ് എടുത്തത്.
ഹോഷിയാർപുർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ന്യൂസീലൻഡിൽ പ്രവര്‍ത്തിക്കുന്ന ഗുപ്ത സർവീൻ ചൗളയ്ക്കു പുറമേ സഹോദരൻ മൻവീന്ദർ സിങ്ങും അവരുടെ സഹായി അക്ഷയ് തക്ക്കറിനും എതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ഒരു കോടി രൂപയ്ക്ക് 50 ലക്ഷം രൂപ തിരികെ ലഭിക്കുമെന്നും ബാക്കിയുള്ള തുക പിന്നീട് നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. ഒരു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ 51 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിൽ 11 ലക്ഷം രൂപ റദ്ദാക്കിയിട്ടുണ്ട്. ഇനിയുള്ളത് 40 ലക്ഷം രൂപയാണ്. അത് തിരികെ ലഭിക്കാത്തതിന്റെ പേരിലാണ് നടിയ്ക്കും സഹോദരുമെതിരെ വഞ്ചന കേസ് നല്‍കിയത്. 2016 ഏപ്രിൽ 22 ന് ചിത്രം റിലീസ് ചെയ്തതോടെ തന്റെ കോളുകള്‍ എടുക്കുകയോ മെയിലിന് മറുപടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ജാന പിക്ചേഴ്സ്, കളർ യെല്ലോ പ്രൊഡക്ഷൻസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മുഖ്യ കഥാപാത്രം അവതരിപ്പിച്ചത് സ്വര ഭാസ്കര്‍ ആണ്.
Post Your Comments