ന്യൂഡൽഹി: സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ കെ.ജെ യേശുദാസ്.ഹോട്ടലിൽ നിന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു സംഭവം. ‘സെൽഫി ഈസ് സെൽഫിഷ്’ എന്ന് പറഞ്ഞ് ഫോട്ടോ എടുത്ത യുവാവിൽ നിന്ന് ഫോൺ വാങ്ങുകയും തുടർന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുകയാണ്. പങ്കെടുക്കാത്തവരുടെ പേരും കസേരയും വേദിയില്‍ നിന്നും ഒഴിവാക്കിയാണ് ചടങ്ങ് നടത്തുന്നത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
Post Your Comments