മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തിയ ചിത്രം ‘മോഹന്‍ലാല്‍’ തിയറ്റരുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ ചിത്രം തമിഴിലേയ്ക്ക് എത്തുന്നു. എന്നാല്‍ മോഹന്‍ലാലിനു പകരം സൂപ്പര്‍താരം രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് തമിഴിലെത്തുക.
മഞ്ജു വാര്യര്‍ ചെയ്ത വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതികയായിരിക്കും. രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര് യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.ചിത്രം തമിഴില്‍ വലിയ വിജയം നേടിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘മോഹന്‍ലാല്‍’തമിഴിലേയ്ക്ക്
കേരളത്തിലും വിദേശത്തും വന്‍വിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ജു വാരിയര്‍ ഇന്ദ്രജിത് ചിത്രം ‘മോഹന്‍ലാല്‍’ തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.
‘രജനി സെല്‍വി’എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
Post Your Comments