
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് കൂടുതല്‍ വിവാദങ്ങളിലേക്ക്. പത്തോളം അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുന്നതിനുമെതിരെയായിരുന്നു അവാര്‍ഡ് ജേതാക്കളുടെ കൂട്ടായ പ്രതിഷേധം ദില്ലിയില്‍ അരങ്ങേറിയത്. മലയാളത്തില്‍ നിന്ന് യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് അവാര്‍ഡ് സ്വീകരിച്ചത്. 68-കലാകാരന്‍മാരാണ് അവാര്‍ഡ്ദാന ചടങ്ങില്‍ നിന്ന് പ്രതിഷേധ സ്വരവുമായി പിന്മാറി നിന്നത്.
അപമാനിക്കപ്പെട്ട കലാകാരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും അദ്ദേഹം തുറന്നടിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.
പടക്കം പൊട്ടുന്ന കയ്യടി
സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ്
മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .
ഉരുക്കിന്റെ കോട്ടകൾ ,
ഉറുമ്പുകൾ കുത്തി മറിക്കും .
കയ്യൂക്കിൻ ബാബേൽ ഗോപുരം ,
പൊടിപൊടിയായ് തകർന്നമരും .
അപമാനിക്കപ്പെട്ട കലാകാരന്മാർക്ക്
ഐക്യദാർഢ്യം .
Post Your Comments