ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും അറിയിച്ചു. നിവേദനത്തില്‍ മാത്രമാണ് ഒപ്പിട്ടതെന്നും അത് വിവേചനത്തില്‍ പ്രതിഷേധിച്ചാണെന്നും യേശുദാസ് വ്യക്തമാക്കി.
11പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയും ബാക്കിയുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുന്നതിലുമാണ് അവാര്‍ഡ് ജേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. ഇതുസംബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് നല്‍കുന്ന അവാര്‍ഡ് ജേതാക്കളുടെ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. എന്നാല്‍ ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് യേശുദാസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മുറിവേല്‍പ്പിച്ചുവെന്നും ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കുമെന്നും ജേതാക്കള്‍ അറിയിച്ചിരുന്നു. ഇല്ലെങ്കില്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് ഒരു വിഭാഗം അറിയിച്ചത്. സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളത്.
Leave a Comment