BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

പണം യാചിക്കേണ്ട അവസ്ഥ; തുറന്നു പറഞ്ഞ് പ്രമുഖ നടി

പണം യാചിക്കേണ്ട കടുത്ത ബുദ്ധിമുട്ടിലാണ്  സീരിയലുകളിലൂടെ പ്രേക്ഷക പ്രീതിനേടിയ  നടി ജയയുടെ  ഇപ്പോഴത്തെ ജീവിതം എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നടി. കടം കൊണ്ട് നിവൃത്തിയില്ലാതെ പലരോടും താന്‍ പണം വായ്പ ചോദിച്ചുവെന്ന വാര്‍ത്ത വ്യാജമാണ്. സീരിയല്‍ നടി ജയ ഭട്ടാചാര്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ജനപ്രിയ ടെലിവിഷന്‍ പരമ്പരകളായ അംബര്‍ധാര, ക്യോംകി സാസ് ഭി കഭി ബഹുതി, മധുബാല എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ജയ.

”ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരോടും പണം യാചിക്കേണ്ട അവസ്ഥയിലൊന്നും എത്തിയിട്ടില്ല. ഈ കഥകളൊക്കെ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല. കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഞാന്‍ നേരിടുന്നുണ്ടെന്നത് സത്യം തന്നെയാണ്. എന്നാല്‍ പണം യാചിക്കേണ്ട .യാതൊരു അവസ്ഥയും ഇന്നുവരെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാന്‍ എന്റെ മാതാപിതാക്കളുടെ ഏക മകളാണ്. അതുകൊണ്ട് തന്നെ അവരെ ശുശ്രൂഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മ രോഗബാധിതയായിരുന്നു. അന്നു പോലും ഞാന്‍ ആരില്‍ നിന്നു വായ്പ എടുത്തിരുന്നില്ല”-ജയ പറഞ്ഞു.

സംവിധായകന്‍ മസഹിര്‍ റഹിമിനൊപ്പം ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു നടി. എന്നാല്‍ ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button