അമ്മയുടെ പുരസ്കാരം ഏറ്റുവാങ്ങാന്‍ ജാന്‍വി എത്തിയത് അമ്മയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ പട്ടു സാരിയണിഞ്ഞ്, ശ്രീദേവിയ്ക്ക് ലഭിച്ച മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാന്‍ ബോണി കപൂറും ജാന്‍വിയും ഖുഷിയും ഒരുമിച്ചാണ് എത്തിയത്. പ്രതിഷേധങ്ങളുടെ നടുവിലും ജാന്‍വിയുടെ സാരി ശ്രദ്ധയാകര്‍ഷിച്ചു. ഐവറി നിറത്തില്‍ പിങ്ക് ബോര്‍ഡറോട് കൂടിയ സില്‍ക്ക് സാരിയാണ് ജാന്‍വി ധരിച്ചിരുന്നത്.
പ്രശസ്ത ഫാഷന്‍ ഡിസൈനറും ശ്രീദേവി കുടുംബത്തിലെ അടുത്ത സുഹൃത്തായ മനീഷ് മല്‍ഹോത്രയാണ് പുരസ്കാര വേദിയില്‍ ജാന്‍വി സാരിയണിഞ്ഞു നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
Post Your Comments