സായ് പല്ലവി പ്രണയത്തിലാണെന്ന സൂചന നല്കി നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ അതിനെതിരെയൊന്നും പ്രേമത്തിലെ മലര് മിസ് പ്രതികരിച്ചിരുന്നില്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ സായിക്ക് തുറന്നു പറയാനുണ്ട്.
“പ്രണയിക്കുന്ന വ്യക്തിയില്‍ തന്റെ അമ്മ ഉണ്ടാകണം എന്നാണ് ആഗ്രഹം. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ അധിക നേരവും രാത്രിയായിരുന്നു ഷൂട്ടിംഗ്. ആ സമയങ്ങളില്‍ അമ്മ എന്നോടൊപ്പം വന്ന് രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഡബിങ്ങ് മണിക്കൂറുകളോളം നീളും. വട്ടായിപ്പോകുന്ന അവസ്ഥയില്‍ ഞാന്‍ ജനലിലൂടെ അമ്മയെ നോക്കുമ്പോള്‍ അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള്‍ എല്ലാ പ്രയാസവും മാറും’.
എനിക്ക് ദാഹിക്കുമ്പോള്‍ അമ്മ ആരുടെയെങ്കിലും കയ്യില്‍ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും എനിക്ക് ഈ കെയര്‍ വേണം. ഇതുവരെ ആരെയും പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നും”, ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സായ് പല്ലവി വ്യക്തമാക്കുന്നു.
Post Your Comments