CinemaGeneralKollywoodNEWS

വിവാഹ മോചനം ഉള്‍പ്പെടെ നടി അമലാ പോള്‍ നേരിട്ട പ്രശ്നങ്ങള്‍ ഇതൊക്കെയാണ്!

സിനിമാ ലോകത്ത് നടി അമലാ പോളിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല, നായകന്‍റെ നിഴലായി നില്‍ക്കാതെ നായികമാര്‍ സോളോ കഥാപാത്രമായി വന്നു സിനിമ വിജയിപ്പിക്കുന്ന കോളിവുഡ് ഉള്‍പ്പടെയുള്ള സിനിമാ മേഖലയില്‍ അമലാ പോള്‍ ലക്‌ഷ്യം തെറ്റി നില്‍ക്കുകയാണ്, ‘തിരുട്ടു പയലേ 2’ എന്ന ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തോടെ പ്രത്യക്ഷപ്പെട്ട താരത്തിനു സിനിമകള്‍ ഏറെയുണ്ടെങ്കിലും തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ താരത്തിനു കഴിയാതെ പോകുകയാണ്.

നയന്‍താര അടക്കുമുള്ളവര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഉന്നതിയിലേക്ക് വരുമ്പോള്‍  അമലാ പോള്‍ തട്ടുപൊളിപ്പന്‍ സിനിമകളിലേക്ക് കൂട് മാറുകയാണ്‌. മലയാളത്തിലെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായ ‘കായംകുളം കൊച്ചുണ്ണി’യില്‍ നിന്ന് താരം പിന്മാറിയത് അമലാ പോളിനെ സംബന്ധിച്ച് വലിയ നഷ്ടങ്ങില്‍ ഒന്നാണ്. മലയാള ചിത്രമായ ‘ഭാസ്കര്‍ ദി റാസ്കലി’ന്റെ തമിഴ് പതിപ്പിലാണ് അമല ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞത്. സിദ്ധിഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ സ്വാമിയാണ് നായക വേഷത്തിലെത്തുന്നത്.

സംവിധായകന്‍ എ.എല്‍ വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമലാ പോളിന്റെ ശനിദശയ്ക്ക് തുടക്കമായത്. നികുതി വെട്ടിക്കാനായി സ്വന്തമായി വാങ്ങിയ ആഡംബര കാര്‍ അന്യദേശത്ത് കൊണ്ട് പോയി രജിസ്റ്റര്‍ ചെയ്തതും, അതിന്റെ പേരിലുള്ള പോലീസ് കസ്റ്റഡിയുമൊക്കെ അമലയ്ക്ക് വലിയ ക്ഷീണമാണ് വരുത്തിയത്. ട്രോളര്‍മാര്‍ അധികം ശ്രദ്ധ വയ്ക്കാതിരുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അമലാ പോള്‍, എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളും ടാക്സ് തട്ടിപ്പും, സിനിമയുടെ പരാജയവുമൊക്കെ അമലയെ ട്രോളര്‍മാരുടെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button