CinemaGeneralLatest NewsNEWS

അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല: തന്‍റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്‍കി നടന്‍ വിനോദ് കോവൂര്‍

കോഴിക്കോട്: അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല. തന്‍റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്‍കി നടന്‍ വിനോദ് കോവൂര്‍. വിനോദിന്‍റെ സീരിയല്‍ എം80 മൂസയുടെ ആരാധികയായിരുന്നു അര്‍ബുദ ബാധിതയായ പാത്തു. ആ കുട്ടിയുടെ വിടവാങ്ങലാണ് കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പില്‍ വിനോദ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ് നീട്ടികൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പലരോടും അഭ്യർത്ഥിച്ചിരുന്നു.

ഇനി അത് വേണ്ടെന്ന് നടന്‍ വിനോദ് കോവൂര്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിനങ്ങളായ് ക്യാൻസർ ബാധിച്ച് വേദനയുമായ് മല്ലിടുകയായിരുന്നു ഈ പതിമൂന്ന് കാരി. ഏതു നേരവും M80 മൂസ സീരിയൽമൊബൈലിൽ കണ്ടോണ്ടിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിൻ ആൻന്റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ സാറാണ്. അന്ന് മുതൽ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ്. പലതവണ ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ സന്തോഷിപ്പിച്ചു. അവൾക്ക് വേണ്ടി അമ്പലങ്ങളിൽ പോയ് പ്രാർത്ഥിച്ചു. എന്നാൽ എന്‍റെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

 

ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്. ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ട് കാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു. അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പ റ ഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു . ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു .അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ലെന്ന് വിനോദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button