പ്രിയ പ്രകാശ് വാര്യര്‍ വീണ്ടും വൈറലാകുന്നു, കാരണം മറ്റൊരു വീഡിയോ

അഡാര്‍ ലൗവിലെ മാണിക്ക മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനവും ടീസറും എല്ലാം വന്‍ ഹിറ്റായിരുന്നു. ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആള്‍ക്കാര്‍ കണ്ട തെന്നിന്ത്യന്‍ വീഡിയോയായിരുന്നു മാണിക്കമലരായ പൂവി.

ഇപ്പോള്‍ പ്രിയയുടെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നുള്ളതാണ് വീഡിയോ. അഡാര്‍ ലൗ ടീസറിലുള്ള ഒരു രംഗം അഭിനയിച്ചുകാണിക്കുകയാണ് പ്രിയ ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്.

Share
Leave a Comment