കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ ഇത് സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. ഹോളിവുഡ് ബോളിവുഡ് തുടങ്ങി എല്ലാ ഭാഷയിലെയും നടിമാര്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. ഇപ്പോള്‍ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി മഹി ഗില്‍.
സംവിധായകരില്‍ നിന്നും മോശമായ അനുഭവം പലപ്രാവശ്യം നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ സംവിധായകരുടെയും പേര് താന്‍ ഒര്‍ത്ത് വെച്ചിട്ടില്ല, അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല. ആദ്യം താന്‍ ഒരു സല്‍വാര്‍ അണിഞ്ഞാണ് സംവിധായകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ ആരും നിങ്ങളെ കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. അടുത്ത സംവിധായകനെ കണ്ടപ്പോള്‍ തന്നെ നൈറ്റിയില്‍ കാണെണം എന്നായിരുന്നു ആവശ്യമെന്നും നടി പറയുന്നു.
ഒരു പുതുമുഖ താരത്തിന് അവസരം ലഭിക്കാന്‍ വലിയ കഷ്ടമാണ്. അമിത ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയാലും വലിയ റോളുകള്‍ ഒന്നും ലഭിച്ചേക്കില്ല. തന്റെ ജീവിതത്തില്‍ ആരെങ്കിലും ഇത്തരത്തില്‍ പറയുകയോ മോശമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ താന്‍ അവരെ അപ്പോള്‍ തന്നെ ഒഴിവാക്കുമെന്നും നടി പറയുന്നു.
Post Your Comments