
തെന്നിന്ത്യൻ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു കൂടുതല്‍ പേർ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ്. അവസരം ലഭിക്കുന്നതിനു നടിമാര്‍ ചൂഷണത്തിന് ഇരയാകുന്ന രീതി ഇന്നും നിലവിലുണ്ടെന്ന് നിരവധി നടിമാർ തുറന്നു പറഞ്ഞു. പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നത്. കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണെങ്കിലും വളരെ കുറച്ചു പരാതികള്‍ മാത്രമേ സിനിമരംഗത്തു നിന്നു പോലീസിനു ലഭിക്കുന്നുള്ളു. കാസ്റ്റിങ് കൗച്ചിനെകുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിച്ചതോടെ പല നടി നടന്മാരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞു. ഏറ്റവും ഒടുവിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്.
ALSO READ: പ്രായമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ഋഷി കപൂര്‍
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്ന് സമ്മതിച്ചത്. എല്ലാവരും മിണ്ടാതിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രണവണത ഇപ്പോഴും ശക്തമായി തുടരുകയാണ്. തങ്ങൾക്ക് ഉണ്ടായ മോശം അനുഭവങ്ങൾ പുറത്തു പറഞ്ഞാൽ അവസരങ്ങൾ കുറയുമോ എന്ന ഭയത്തിലാണ് ആരും പ്രതികരിക്കാതെ പോകുന്നത്. ഈ മനോഭാവം മാറിയാൽ മാത്രമേ
കാസ്റ്റിങ് കൗച്ചിൽ നിന്ന് രക്ഷനേടാനാകൂ.
Post Your Comments