തന്‍റെ ഇഷ്ടനടിയുടെ ഓര്‍മ്മ വഴികളിലേക്ക് തിരിഞ്ഞു നടന്നു സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ശാന്തിവിള ദിനേശ്. വീട്ടിലറിഞ്ഞും, അറിയാതെയും സിനിമകണ്ടുതുടങ്ങിയ കാലത്ത് വല്ലാതെ മനസ്സിനെ സ്വാധീനിച്ച നടിയായിരുന്നു ശോഭയെന്നും, ശോഭയും, ജലജയുമൊക്കെ നൽകിയ മേനികൊഴുപ്പില്ലാത്ത കഥാപാത്രങ്ങളെ മനസ്സിൽ സൂക്ഷിക്കുന്ന നിരവധി പ്രേക്ഷകരിൽ ഒരാളാണ് താനെന്നും ശാന്തിവിള ദിനേശ് ഫേസ്ബുക്കില്‍ കുറിച്ചു. ശോഭയുടെ പ്രണയബന്ധങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
വീട്ടിലറിഞ്ഞും, അറിയാതെയും സിനിമകണ്ടുതുടങ്ങിയ കാലത്ത് വല്ലാതെ മനസ്സിനെ സ്വാധീനിച്ച നടിയായിരുന്നു ശോഭ……….!
ഒരുസാധാരണ ഗ്രാമീണനൈർമല്യമുള്ള വേഷഭൂഷാദികളിൽ……. നമ്മുടെ അയൽപക്കത്തെ ഒരു പെൺകൊടിയായി തിരശ്ശീലയിൽ ശോഭ വരുംബോൾ വല്ലാത്തൊരിഷ്ടമായിരുന്നു……….!
തലവേദനയിൽ തുടങ്ങി, കണ്ണടവച്ചിട്ടും മാറാഞ്ഞതിൽ നിന്ന് , തലയോടിളക്കി ഒാപ്പറേഷൻ നടത്തിയ ശാലിനി കണ്ണടച്ചപ്പോൾ തിയേറ്ററിലിരുന്ന് കരഞ്ഞതുപോലെ, സ്വകാര്യജീവിതത്തിൽ നൊന്തുകരഞ്ഞ സന്ദർഭം കുറവായിരുന്നു………!
അഴിയാത കോലങ്ങളും, മുള്ളുംമലരും, പശിയുമൊക്കെ എത്രതവണ കണ്ടിരിക്കുന്നു എന്നുമറിയില്ല………!
ശാലിനിക്കായി ആത്മഹത്യചെയ്ത സഹോദരനായി വേണുനാഗവള്ളിയെ കണ്ട അവിടംമുതൽ, സത്യമായും വേണുച്ചേട്ടനെ ബഹുമാനത്തോടെയേ കണ്ടിരുന്നുള്ളൂ……..കൗമാരമനസ്സിലെ നിഷ്കളങ്കമായ സ്നേഹമാകണമത് ……….!
രവിമേനോൻ എന്ന നിർഭാഗ്യവാനായ നായകന് ശോഭയുമായി മുടിഞ്ഞ സ്നേഹമായിരുന്നു എന്നറിവുണ്ടായിരുന്നു…….. ആ പ്രേമപരാജയത്തിന്റെ ബാക്കിപത്രമായി അവിവാഹിതനായി, മദ്യപാനിയായി ജീവിതം ഹോമിച്ചുകളഞ്ഞ ഹതഭാഗ്യനായിരുന്നു രവിമേനോൻ………
കല്പറ്റയിലെ ദേഹംതുളയ്ക്കുന്ന മഞ്ഞിനിടയിൽ, ജീവിതം ഒരു രാഗം എന്ന സിനിമ ചിത്രീകരണത്തിനിടയിൽ, രവിച്ചേട്ടനോട് ഈ പ്രേമകഥ ചോദിച്ചപ്പോൾ ഒന്നുംപറയാതെ നിസ്സംഗനായി ചിരിച്ച ആ മുഖം ഇപ്പോഴുമെന്റെ മനസ്സിലുണ്ട് ……..!
കല്പറ്റയിലും, ചെന്നൈയിലുമായി ഈ സിനിമ തീരുന്നതിനിടയിൽ പലവട്ടം പിന്നെയും തിരക്കി…….!
ഉത്തരം മാത്രം തന്നില്ല……..
ശോഭക്കായി ജീവിതം ഹോമിച്ച പാവം രകക്തസാക്ഷിയായി രവിമേനോൻ……..!
1965 സെപ്തംബർ 23ന് ജനിച്ച ശോഭയുടെ അച്ഛൻ കെ പി മേനോനും, അമ്മ ചലച്ചിത്ര നടി പ്രേമയുമാണ് ……..
മഹാലക്ഷ്മി എന്നായിരുന്നു ശോഭയുടെ മറ്റൊരുപേര് ……..
സിനിമക്കുള്ളിലെ ഉള്ളുകളികളൊക്കെ അറിയാമായിരുന്നിട്ടും, ശോഭയുടെ കാര്യത്തിൽ പ്രേമ പരാജയപ്പെട്ടു……..!
പ്രശസ്ത ഛായാഗ്രാഹകനായി ശ്രദ്ധേയനായിമാറിയ സിംഹളവംശജനായ ബാലുമഹേന്ദ്ര ശോഭയുടെ ഗോഡ്ഫാദറായത് പെട്ടന്നായിരുന്നു……..! ബാലുവിന്റെ ഭാര്യക്കും, മകനും ശോഭ പ്രിയപ്പെട്ടവളായിരുന്നു…….!
പശിയിലെ അഭിനയത്തിന് ഉർവ്വശി അവാർഡ് 17ാം വയസ്സിൽ നേടുന്നതോടെ ശെരിക്കും ബാലുമഹേന്ദ്രയുടെ കസ്റ്റഡിയിലായിരുന്നു ശോഭ…….! പതിനെട്ടാം വയസ്സിൽ അച്ഛനോളം പ്രായമുള്ള മനുഷ്യന്റെ ഭാര്യയായി ശോഭ……..!
രണ്ടുവർഷം പോലും ആ ദാംബത്യജീവിതം നിലനിന്നില്ല……… 1980മെയ് ഒന്നിന് ശോഭ സാരിത്തുംബിൽ ജീവനൊടുക്കി………. ഞാനിപ്പോഴും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത് ആ ദ്രോഹി തല്ലിക്കൊന്ന് കെട്ടിത്തൂക്കി എന്നാണ് …………!
ഉൾക്കടൽ എന്ന ശോഭ നായികയായ സിനിമ ചെയ്ത കെജി ജോർജ്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയെടുത്തു പിന്നീട് …… ബാലുമഹേന്ദ്ര എന്ന സുഹൃത്തിനെ മാന്യനാക്കാനും, പ്രേമ എന്ന നടിയായ ശോഭയുടെ അമ്മയെ പണകൊതിച്ചിയും, മകളെ വിറ്റുതിന്നുന്നവളുമായും കൃത്യമായ കണക്കുകൂട്ടലിലെടുത്ത സിനിമയിൽ നളിനി ലേഖയായി…….. ഇന്നസന്റും, കാച്ചപ്പള്ളിയും നിർമ്മിച്ച സിധിമയായിരുന്നു ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ………
നേരത്തേ പറഞ്ഞ ശാലിനിയുടെ സഹോദരനായ വേണുനഗവള്ളിപോലും, ഈ ചതിയൻ സിനിമയിൽ അഭിനയിച്ചു എന്നത് , സിനിമയിൽ ജീവിച്ചിരിക്കുംബോഴേ വിലയുള്ളൂ എന്ന് തെളിയിക്കുന്നതായി………!
എന്തിനാവും ബാലുമഹേന്ദ്രയെ മഹത്വവത്കരിക്കാനായി ഇത്തരമൊരു കള്ളപ്പടം കെജി ജോർജ് ചെയ്തു ?
ഇപ്പോഴുമത് ആലോചിക്കാറുണ്ട് ഞാൻ……….!
ശോഭയുടെ മരണത്തോടെ പ്രേമ ഭ്രാന്തിന്റെ വക്കിലെത്തി……… ഒരുനാൾ അവരും സാരിത്തുംബിൽ ജീവിതം അവസാനിപ്പിച്ചു……..!
പിന്നാലെ മേനോനും ആരോരുമറിയാതെ മരിച്ചുപോയി……….!
വർഷങ്ങൾകഴിഞ്ഞ് ബാലുമഹേന്ദ്രയും മരിച്ചു……….!
മോന്റെ ചേച്ചിയായി കൊണ്ടുനടന്ന് , ഭാര്യയാക്കി തല്ലിക്കൊന്ന മനുഷ്യനെതിരേ സിനിമ രംഗത്തുനിന്ന് ഒറ്റയൊരുത്തൻ പ്രതികരിച്ചില്ലാന്നു മാത്രമല്ല, ബാലുമഹേന്ദ്രയെ സ്നേഹിക്കാനിവിടെ ആളുമുണ്ടായി……..!
1971ൽ ബാലനടിക്കുള്ള അവാർഡുനേടിയ ശോഭ, 1977ൽ സഹനടിക്കുള്ള അവാർഡും, 1978ൽ മികച്ച നടിക്കുള്ള അവാർഡും, 1979ൽ ഉർവ്വശി അവാർഡും നേടി……….!
സരിഫോർട്ട് ആഡിറ്റോറിയത്തിൽ ഉർവ്വശി അവാർഡ് ശോഭ വാങ്ങൂംബോൾ, ഒരുളുപ്പുമില്ലാതെ ഭർത്താവുറോളിൽ ബാലുമഹേന്ദ്രയാണ് കൂടെപ്പോയത് ……..!
ശോഭയുടെ മരണശേഷം കേസ്സിൽനിന്നൊക്കെ ഊരിയശേഷം മലയാളത്തിൽ യാത്രയടക്കം ചെയ്തു…….. അവാർഡ് ജൂറി ചെയർമാനുമായി……..!
ശോഭയും, ജലജയുമൊക്കെ നൽകിയ മേനികൊഴുപ്പില്ലാത്ത കഥാപാത്രങ്ങളെ മനസ്സിൽ സൂക്ഷിക്കുന്ന നിരവധി പ്രേക്ഷകരിൽ ഒരാളാണ് ഞാനിന്നും………..!
ഒപ്പം, ഒരു പാവം പെണ്ണിനെ വഞ്ചിച്ച് അകാലമരണം സമ്മാനിച്ചവനോട് വിധേയത്വം കാട്ടിയ മഹാൻമാരോട് പരമപുച്ഛവും സൂക്ഷിക്കുന്നു ഇപ്പോഴും…………..!
ശോഭക്കും, രവിമേനോനും നിത്യശാന്തി നേരുന്നു………!
Leave a Comment