Latest NewsMollywood

സിനിമപോലൊരു കല്യാണക്കുറിയുമായി ബിബിന്‍ ജോർജ്

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തിരക്കഥാ രംഗത്ത് കഴിവ് തെളിയിച്ച യുവ പ്രതിഭയാണ് ബിബിന്‍ ജോർജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് എഴുതിയ ബിബിന്‍ ജോര്‍ജ് വിവാഹിതനാകുകയാണ്. മേയ് 20നാണ് വിവാഹം. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.

സ്വന്തം ചിത്രങ്ങൾപ്പോലെ കോമഡി രൂപത്തിലാണ് ബിബിന്‍ തന്റെ കല്യാണക്കുറി തയാറാക്കിയിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്‍കിയതും ക്ഷണിച്ചതും. ടെലിവിഷന്‍ കോമഡികളില്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്‍റെ ഉദ്ഘാടനസമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.

കല്യാണക്കുറിയിലെ കുറിപ്പ്;

കല്യാണം വിളി

അല്ലയോ മാളോരേ..

ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിന്‍ ജോര്‍ജിന്റെ (അയ്യോ.ദാരിദ്യം)

ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി

ആരാണെന്ന് അറിയേണ്ടേ.

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്ബില്‍ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍

ഫിലോമിന ഗ്രേഷ്മയാണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിര്‍ത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്

കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ‍ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന്

എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍

അപ്പന്‍ വിന്‍സന്റ്

അമ്മ ലിസി

പെങ്ങന്മാര്‍ ലിന്‍സി, റിന്‍സി

അളിയന്മാര്‍ ബിജു, ലിന്‍സണ്‍

ബാക്കി കുറച്ച്‌ ക്ടാങ്ങള്‍

പിന്നെ എന്റെ ചാവേറുകളും.

shortlink

Related Articles

Post Your Comments


Back to top button