![](/movie/wp-content/uploads/2018/05/anushka-sharma.png)
സഹജീവി സ്നേഹം മനുഷ്യന്റെ കടമയാണെന്ന സന്ദേശം ലോകത്തോട് വിളിച്ചു പറഞ്ഞ് മുപ്പതാം ജന്മദിത്തില്‍ നടി അനുഷ്ക ശര്‍മ്മയുടെ ജന്മദിന പ്രതിജ്ഞ. തിരക്കേറിയ ജീവിതത്തിനിടയിലും മൃഗസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുമെന്നും ഇതിനായി മുംബൈയില്‍ മൃഗ സംരക്ഷണ കേന്ദ്രം നിര്‍മ്മിക്കുമെന്നുമാണ് നടിയുടെ പ്രതിജ്ഞ. നാളുകളായുള്ള തന്റെ സ്വപ്നമാണിതെന്നും അനുഷ്ക പറഞ്ഞു. ദലൈ ലാമയുടെ വാക്കുകളില്‍ നിന്നാണ് തനിക്ക് മൃഗസംരക്ഷണം എന്ന ആശയം മനസില്‍ കയറിയതെന്നും മനുഷ്യരെന്ന നിലയില്‍ നാം ഏവരും മൃഗസംരക്ഷണം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും സഹജീവി സ്നേഹത്തിന് പ്രാധാന്യം നല്കി ജീവിക്കണമെന്നും ട്വിറ്ററിലൂടെ അനുഷ്ക അറിയിച്ചു.
മൃഗങ്ങള്‍ക്ക് കൃത്യമായി സംരക്ഷണം ലഭിക്കുന്നുണ്ടോ, മൃഗങ്ങളോട് മനുഷ്യര്‍ മാന്യമായി പെരുമാറുന്നുണ്ടോ, ഇവ ഏതെങ്കിലും ചൂഷണത്തിന് ഇരയാകുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും അനുഷ്ക പറഞ്ഞു. വരുണ്‍ ധവാന് നായകനാകുന്ന ‘സുയി ദാഖാ’, ഷാറൂഖ് ഖാന് നായകനാകുന്ന “സീറോ” എന്നിവയാണ് അനുഷ്കയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Post Your Comments