
തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് നിത്യ മേനോന്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങുന്ന നിത്യ വിവാഹിതയാകാത്തതിന്റെ കാരണം തിരക്കുകയാണ് ആരാധകര്‍. അഭിമുഖങ്ങളിലും മറ്റും വിവാഹ ചോദ്യം ഇപ്പോള്‍ സ്ഥിരമായി മാറിയിരിക്കുകയാണെന്ന് പറയുന്ന താരം തന്റെ പ്രണയ പരാജയത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു. വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലയെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18 -ആം വയസ്സില്‍ താന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും നിത്യ പറയുന്നു.
മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിച്ചു.
Post Your Comments