ആന്ഡ്രപ്രദേശ്; അവഞ്ചെഴ്സ് സിനിമ കണ്ടിരുന്നയാള്ക്ക് ദാരുണാന്ത്യം, മേയ് ദിനത്തോടനുബന്ധിച്ച് പെടാപശുബാല ബാഷ എന്ന മേസ്തിരി തൊഴിലാളി സൂപ്പര്‍ ഹീറോസ് ഒന്നിച്ചെത്തുന്ന അവഞ്ചേഴ്സ് എന്ന ഹോളിവുഡ് ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. 43 വയസ്സായിരുന്നു. ചിത്രം കഴിഞ്ഞു തിയേറ്ററില്‍ നിന്ന് എല്ലാവരും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ത്രീഡി കണ്ണടയുമായി പെടാപശുബാല സീറ്റില്‍ ഇരിക്കുകയായിരുന്നു, സംശയം തോന്നി ത്രീഡി കണ്ണട മാറ്റി നോക്കിയപ്പോഴാണ് മരിച്ച വിവരം തിയേറ്റര്‍ അധികൃതര്‍ക്ക് വ്യക്തമായത്, പെടാപശുബാല ഹൃദയസ്തംഭനംമൂലം മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments