![](/movie/wp-content/uploads/2018/05/gy.jpg)
കുഞ്ചാക്കോ ബോബനും ജയസൂര്യയും ലിപ് ലോക്ക് ചെയ്തു നില്ക്കുന്ന ഒരു ചിത്രം, ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ പലര്‍ക്കും , എന്നാല്‍ സംഗതി അതല്ല. പരസ്പരം കേക്ക് കഴിക്കുന്ന ചിത്രമാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്, താരങ്ങളുടെ സംഘടനായ അമ്മ നയിക്കുന്ന മെഗാ സ്റ്റേജ് ഇവന്റ് ഷോ അമ്മ മഴവില്ലിന്റെ റിഹെഴ്സല് വേദിയില്‍ നിന്നാണ് ഇത്തരമൊരു ചിത്രം പകര്‍ത്തപ്പെട്ടത്. സംവിധായകന് സിദ്ധാര്‍ത്ഥ ശിവയുടെ പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനിടെയായിരുന്നു ജയസൂര്യയും കുഞ്ചാക്കോ ബോബനും പരസ്പരം സ്നേഹം പങ്കുവെച്ച് കേക്ക് കഴിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ലിപ് ലോക്ക് ആണെന്ന തരത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ജയസൂര്യയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Post Your Comments