പുരസ്കാരങ്ങളുടെ കളിത്തോഴനായ സംവിധായകന് ജയരാജും മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലും ചേര്‍ന്നൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ല. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിലേത്. ഇനി അങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്നതില്‍ വലിയ ഉറപ്പില്ല, കാരണം മുന്‍പൊരിക്കല്‍ ജയരാജ് മോഹന്‍ലാലിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുകയും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ മോഹന്‍ലാല്‍ തന്നില്‍ നിന്ന് അകലം പാലിച്ചതായി ജയരാജ് പറയുന്നു. അതിനു കാരണക്കാര്‍ താന്‍ തന്നെയാണെന്നും കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജയരാജ് വ്യക്തമാക്കി.
ജയരാജിന്റെ വാക്കുകളിലേക്ക്
“ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ പ്ലാന്‍ ചെയ്തിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്.” കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ചെയ്യുന്നതിനെക്കുറിച്ച് ജയരാജിന് ആലോചനയുണ്ടായിരുന്നു.
Post Your Comments