നടന് ഇന്ദ്രന്‍സിന്റെ ഏറ്റവും വലിയ ഭാഗ്യം എന്തെന്ന് വെച്ചാല്‍ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറുമായി നിരവധി സിനിമകളില്‍ സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞുവെന്നതാണ്, കരിയറിന്റെ തുടക്കകാലത്ത് ജഗതി ചേട്ടനില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ഒരുപാടു സഹായകമായിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
നടന് ജഗദീഷും അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുള്ളതായി ഇന്ദ്രന്‍സ് പറഞ്ഞു. ഗുരുഷ്യന് എന്നാണ് ജഗദീഷിനെയും തന്നെയും ജഗതി ശ്രീകുമാര്‍ വിശേഷിപ്പിച്ചതെന്നും ഒരു ടിവി അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.
എന്ത് വേണെമെങ്കിലും നിനക്ക് ജഗദീഷിനോട് ചോദിക്കാം പക്ഷെ അഭിനയത്തെക്കുറിച്ച് മാത്രം ചോദിക്കരുതെന്ന് ജഗതി ചേട്ടന് തന്നോട് താമാശയായി പറയുമെന്നും ഇന്ദ്രന്‍സ് പങ്കുവെച്ചു.
Post Your Comments