മലയാള സിനിമയിലെ ചരിത്രമായിരുന്നു ”ട്വന്‍റി 20” എന്ന ചിത്രം. മലയാളത്തിലെ വലുതും ചെറുതുമായ താരങ്ങളില്‍ മിക്കവാറും അഭിനയിച്ച ഒരു ചിത്രമെന്ന ഖ്യാതി ട്വന്‍റി 20ക്ക് സ്വന്തം. വന്‍ വിജയമായ ഈ ചിത്രം മറുഭാഷകളിലെടുക്കാന്‍ അവകാശം പലരും വാങ്ങിയെങ്കിലും ഇതുവരെ ചിത്രം യാഥാര്‍ഥ്യമാക്കാനായില്ലെന്ന് നടനും അമ്മയുടെ പ്രസിഡന്‍റുമായ ഇന്നസെന്‍റ് പറഞ്ഞു.
”അമ്മയ്ക്കു വേണ്ടി ദിലീപാണ് ട്വന്‍റി 20 എന്ന ചിത്രം ഏറ്റെടുത്തു നടപ്പാക്കിയത്. പടം ഹിറ്റായതിനാൽ അമ്മയ്ക്കും ദിലീപിനും ലാഭം കിട്ടി. മറ്റു ഭാഷകളിൽ ഈ സിനിമ എടുക്കാനായി പലരും കഥയുടെ അവകാശം വാങ്ങി. പക്ഷെ ഒരു ഭാഷയിലും ഇത് എടുക്കാൻ സാധിച്ചിട്ടില്ല. റോളിന്റെ വലിപ്പത്തെ ചൊല്ലി നടന്മാർ തമ്മിലുള്ള പ്രശ്നമാണ് കാരണം. അവരുടെ ഈഗോ കാരണം പടം എടുക്കാൻ സാധിക്കുന്നില്ല.
എന്നാൽ നമ്മുടെ നാട്ടിൽ അത്തരം പ്രശ്നമൊന്നുമില്ല. അമ്മയുടെ പ്രസിഡന്റായ താൻ ആ സിനിമയിൽ ചെറിയൊരു വേഷമാണ് ചെയ്തത്. സംഘടനയുടെ പ്രസിഡന്റാണെന്നു പറഞ്ഞു തനിക്കു വേണമെങ്കിൽ വലിയ വേഷം ചോദിച്ചു കൂടേ? നമുക്ക് അതിനുള്ള വിവേകമുള്ളതിനാൽ ഒരു താരവും അങ്ങനെ വാശി പിടിച്ചില്ല.എല്ലാവരും സിനിമയുമായി ആത്മാർഥമായി സഹകരിച്ചു” അദ്ദേഹം പറഞ്ഞു.
Post Your Comments