തെന്നിന്ത്യയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് ശോഭ. മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്ന ഈ നടി ജീവിതത്തില്‍ നിന്നും വിടപറഞ്ഞിട്ടു ഇന്ന് മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍.. പത്തൊന്‍പതാം വയസ്സില്‍ ആത്മഹത്യയിലൂടെ നടി ഈ ലോകത്തോട് വിട പറഞ്ഞു. എന്നാല്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ആത്മഹത്യയുടെ ചുരുളുകള്‍ അഴിഞ്ഞിട്ടില്ല..
മലയാളികളുടെ മനസ്സില്‍ ഇന്നും ഒരു ചോദ്യ ചിഹ്നമാണ് നടി ശോഭ എന്തിനു ആത്മഹത്യ ചെയ്തുവെന്നത്. സിനിമയിലെ തിളക്കമുള്ള നടിയായി നില്‍ക്കുമ്പോഴാണ് ശോഭ മരണത്തിനു കീഴടങ്ങിയത്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പുരസ്കാരം വരെ നേടാന്‍ കഴിഞ്ഞ ഈ അഭിനേത്രിയുടെ മരണത്തില്‍ ഇന്നും ആരാധകര്‍ ദുഖിതരാണ്.
ബാല നടിയായി വന്ന് നായിക നടിയായി തിളങ്ങിയ താരമാണ് ശോഭ. ചുരുങ്ങിയ കാലത്തിനിടയില്‍ വ്യത്യസ്ത ഭാഷകളിലായി നാല്‍പത്തിയഞ്ചോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ നല്ല വേഷങ്ങളിലഭിനയിച്ചാണ് ശോഭ നടിയെന്ന ബഹുമതി നേടിയെടുത്തത്. 1980 മെയ് ഒന്നിനാണ് ശോഭ മരിക്കുന്നത്. പതിനേഴാം വയസ്സില്‍ ‘പശി’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെ ദേശീയ പുരസ്കാരത്തിന് ശോഭ അര്‍ഹയായി.
ശോഭയുടെ മരണം ആത്മഹത്യയാണെന്നാണ് പൊതു സമൂഹം ഇന്നും വിശ്വസിച്ചിരിക്കുന്നത്. കാരണം ഈ മരണത്തിന്റെ ദുരൂഹത ഇപ്പോഴും പുറത്തു വന്നിട്ടില്ല. ശോഭയുടെ മരണം സംബന്ധിച്ച് നിരവധി ‘കഥകള്‍’ അക്കാലത്ത് പ്രചരിച്ചിരുന്നു. ശോഭയും ബാലുമഹേന്ദ്രയെന്ന പ്രശസ്ത സംവിധായകനുമായുള്ള ബന്ധവും മരണത്തിനു കാരണമായ സംഗതികളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ശോഭ സ്വയം മരിച്ചതല്ലെന്നും അവരെ ആരോ കൊലപ്പെടുത്തിയതാണെന്നും വിശ്വസിക്കുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.
ശോഭയുടെ മരണം വെള്ളിത്തിരയില്‍
നടി ശോഭയും സംവിധായകന്‍ ബാലു മഹേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധം മലയാള സിനിമയിലെ പരസ്യമായ രഹസ്യമായിരുന്നു. ബാലു മഹേന്ദ്രയുമായി വേര്‍പിരിഞ്ഞ ശോഭ ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നടി ശോഭയുടെ ആത്മഹത്യ മരണമാണ് കെ.ജി ജോര്‍ജ്ജ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന പേരില്‍ സിനിമയാക്കിയത്.
നടി ശോഭയുടെ ആത്മഹത്യ മരണം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ ബാലു മഹേന്ദ്ര ചെയ്തതിങ്ങനെ!
Post Your Comments