
മലയാള സിനിമയില്‍ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നിമിഷ സജയന്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ,മലയാള സിനിമയ്ക്ക് ലഭിച്ച ഈ നായിക വളരെ ശ്രദ്ധയോടെയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതിനു ഉദാഹരണമാണ് നിമിഷയുടെ രണ്ടാമത്തെ ചിത്രമായ ഈട. ഈ രണ്ടു ചിത്രങ്ങളിലെയും നിമിഷയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ തെരഞ്ഞെടുപ്പാണ് തന്റെ വിജയത്തിന് കാരണമെന്നാണ് ഈ യുവ നടി പറയുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങള്‍ നിമിഷയെ തേടിയെത്തിയിരുന്നു. എന്നാല്‍ ആ മോഹവലയത്തിലൊന്നും താന്‍ വീണുപോയില്ല എന്നും അതാണ് ശരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിമിഷ പറഞ്ഞു. ”ഒരു കഥ കേട്ടുകഴിഞ്ഞാല്‍ ആ കഥയോ കഥാപാത്രമോ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിനുപിറകെ പോകാറുള്ളൂ. കേട്ട കഥകളില്‍ എന്നെ സ്വാധീനിച്ചവയാണ് പിന്നീട് ‘ഈട’യായും ‘കുപ്രസിദ്ധ പയ്യനാ’യും വന്നത്. പാട്ടും ഡാന്‍സും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ…” നിമിഷ വ്യക്തമാക്കി.
Post Your Comments