BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഐശ്വര്യ മികച്ച അമ്മയല്ല!! അമ്മ അമ്മായിയമ്മ പോര് വീണ്ടും

ബോളിവുഡിലെ താര കുടുംബത്തില്‍ ചില കല്ലുകടികള്‍ എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ഏറ്റവും മികച്ച അമ്മയാണ് നടി ഐശ്വര്യ റായ് എന്ന് ബോളിവുഡും കുടുംബവും പറയുമ്പോഴും അങ്ങനെ അല്ലായെന്ന് പറയുകയാണ് ജയ ബച്ചന്‍. ഐശ്വര്യ റായ് ഒരു സൂപ്പര്‍ മോം അല്ല ‘ഒബ്സസ്സിവ് മദര്‍’ ആണെന്നാണ് ജയയുടെ അഭിപ്രായം. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അഭിനേത്രിയും പാര്‍ലമെന്‍റ് അംഗവുമായ ജയാ ബച്ചന്‍ ഇങ്ങനെ പരാമര്‍ശിച്ചത്.

2007 ഏപ്രിൽ 20 നാണ് അമിതാഭ് ബച്ചന്‍-ജയാ ബച്ചന്‍ ദമ്പതികളുടെ മകന്‍ അഭിഷേക് ബച്ചനും നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകള്‍ ആറു വയസ്സുകാരി ആരാധ്യാ ബച്ചന്‍. ആരാധ്യയെ നോക്കുന്നതിനായി സിനിമ അഭിനയത്തില്‍ നിന്നും ഐശ്വര്യ ഇടവേളയെടുത്തിരുന്നു. വീണ്ടും തിരിച്ചെത്തിയെങ്കിലും സിനിമയില്‍ അത്ര സജീവമല്ല താരം. അതുകൊണ്ട് തന്നെ മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ജയ ഇങ്ങനെ മറുപടി പറഞ്ഞത്.

“ഇല്ല ഞാന്‍ അങ്ങനെ കരുതുന്നില്ല. ഐശ്വര്യ ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസ്സിവ്’ ആണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്.

എന്‍റെ കുട്ടികളുടെ കുട്ടിക്കാലത്ത് അവര്‍ എന്താവശ്യമുണ്ടെങ്കിലും അമ്മ എന്ന നിലയില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. പക്ഷേ ഇത് പോലെയല്ല. ഞാന്‍ തന്നെ കുഞ്ഞിനെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം, പഠിപ്പിക്കണം എന്നൊക്കെ ഇപ്പോഴത്തെ അമ്മമാര്‍ക്ക് നിര്‍ബന്ധമാണ്‌. ഞാനും ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, പക്ഷേ എന്നെക്കൊണ്ടാവും പോലെ മിതമായ രീതിയില്‍ ആയിരുന്നു. ഐശ്വര്യയ്ക്ക് വലിയ ‘ചോയ്സ്’ ഇല്ല. ഞാന്‍ ഉണ്ട്, പക്ഷേ അവളുടെ അമ്മ എപ്പോഴും കൂടെയില്ല. ഇന്ന് കൂട്ടുകുടുംബങ്ങള്‍ ഇല്ലല്ലോ, അതുകൊണ്ട് അമ്മമാര്‍ തന്നെ കുട്ടികളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരുന്നു”, ജയ വ്യക്തമാക്കി.

ബച്ചന്‍ കുടുംബത്തിലെ ഒരാളുമായി ഐശ്വര്യ വിരോധത്തില്‍; തെളിവുകള്‍ നിരത്തി ബോളിവുഡ്!

 

shortlink

Related Articles

Post Your Comments


Back to top button