മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ കട്ട ആരാധികയായി എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ശോഭന എന്നീ സൂപ്പര്‍ സ്റ്റാറുകളുടെ കട്ട ആരാധികയാണ് താന്‍. എന്നാല്‍, ഭ്രാന്തമായ ആവേശം ഒരു തമിഴ് സൂപ്പര്സ്റ്റാറിനോടു മാത്രമാണെന്നു ഒരു അഭിമുഖത്തില്‍ മഞ്ജു പറയുന്നു. അതു മറ്റാരുമല്ല. ഇന്ത്യയുടെ ‘വണ്‍ ആന്‍ഡ് ഒണ്‍ലി’ മൈക്കിള്‍ ജാക്സന് പ്രഭുദേവ!
അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ”അതൊരു വെറും ആരാധനയല്ലായിരുന്നു. കൗമാരകാലത്ത് പ്രഭുദേവയുടെ ചിത്രങ്ങളും പോസ്റ്ററുകളും ബുക്കില്‍ ഒട്ടിക്കാനുള്ള നെയിംസ്ലിപ്പുമടക്കം സകലയിടത്തും പ്രഭുദേവ. ‘ഞാന്‍ ഒരു നടിയായിക്കഴിഞ്ഞിട്ടും എന്റെ പത്താംക്ലാസിലെ കൂട്ടുകാര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് പ്രഭുദേവയുടെ കട്ട ഫാന്‍ ആയിട്ടാണ്”
Post Your Comments