തെന്നിന്ത്യന്‍ താര സുന്ദരി സ്വാതി റെഡ്ഡിയെ മലയാളികള്‍ അത്രപെട്ടന്നു മറക്കില്ല. ആമേന്‍ എന്ന സിനിമയിലെ സോളമനെ പ്രണയിച്ച ശോശന്നയായി എത്തിയ സ്വാതി നോര്‍ത്ത് 24 കാതം, മോശയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയായി.
മുപ്പതു വയസ്സായിട്ടും താരം ഇതുവരെയും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടി പറയുകയാണ് നടി. ” ഭാവി വരനെക്കുറിച്ചുള്ള ഒരു സങ്കല്‍പം മനസില്‍ ഇല്ല . എന്നാല്‍ എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും. അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും” സ്വാതി പറയുന്നു.
എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വ്യാജ വിവാഹ വാര്‍ത്തയ്ക്ക് നടി പലവട്ടം ഇരയായിട്ടുണ്ട്. താന്‍ പോലുമറിയാതെ ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യല്‍ മീഡിയ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് താനും അറിയുന്നതെന്നും സ്വാതി വെളിപ്പെടുത്തി.
സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി എത്തിയ സ്വാതി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. സ്വാതിയുടെ ഗംഭീര തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Post Your Comments