CinemaGeneralHollywoodNEWS

സ്ത്രീകള്‍ നഗ്നയായി അഭിനയിക്കണം അമിതമായ ലൈംഗികതയും വേണം; പ്രമുഖ നടി പറയുന്നത് ഇങ്ങനെ

സിനിമയില്‍ നടിമാര്‍ക്കെതിരെയുള്ള ചൂഷണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്‌. സിനിമയിലെ  അണിയറ പ്രവര്‍ത്തകരുടെ ലൈംഗിക പരമായ ഇടപെടലിനെക്കുറിച്ച് നടിമാര്‍ തന്നെ വ്യക്തമാക്കാറുണ്ട്. ബ്ലാക്ക്‌ സ്വാന്‍, ഫൊര്‍ഗെറ്റിംഗ് സാറ മാര്‍ഷല്‍, തുടങ്ങി ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡിലെ മുന്‍ നിര നടിയാണ് മില കൂനിസ്. ഹോളിവുഡില്‍ നടക്കുന്ന അമിത സെക്സിസവുമായി ബന്ധപ്പെട്ടാണ് മിലയുടെ വെളിപ്പെടുത്തല്‍. ഹോളിവുഡിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ താരജീവിതം നയിക്കുമ്പോഴും അവരുടെ ജീവിതം ശരിക്കും ക്ലേശകരമാണെന്നാണ് താരം പറയുന്നത്. ഹോളിവുഡിലെ അമിത സെക്സിസമാണ് ഇതിനു കാരണമെന്നും മില ചൂണ്ടിക്കാട്ടുന്നു. ഇവിടെ സ്ത്രീകള്‍ നഗ്നകളായും, ചൂടന്‍ രംഗങ്ങളിലും അഭിനയിക്കണം, വഴങ്ങിയില്ലങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കും മില കൂനിസ് പറയുന്നു. ഹോളിവുഡില്‍ പുരുഷ മേല്‍ക്കോയ്മയാണ്.

നടന്മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ പകുതിയുടെ പകുതി പോലും നടിമാര്‍ക്ക് ലഭിക്കുന്നില്ലായെന്നും താരം കുറ്റപ്പെടുത്തി. ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തന്നോട് അര്‍ദ്ധ നഗ്നനയായി ഫോട്ടോ ഷൂട്ട്‌ നടത്തണമെന്ന് അണിയറക്കാര്‍ ആവശ്യപ്പെട്ടതായും മില കൂനിസ് പറയുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മിലയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button